Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Watch Video രാമായണം ഫെസ്റ്റിൽ നിറസാന്നിധ്യമായി ഗായിക നഞ്ചിയമ്മ 

Watch Video here

കവി മധുസൂദനൻ നായർക്ക് വാത്മീകി പുരസ്കാരം നൽകി 

ഫെസ്റ്റിൽ  പങ്കെടുത്ത് മാർ അപ്രേം മെത്രാപ്പോലീത്ത

തൃശൂര്‍: സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനു, കവി മധുസൂദനന്‍ നായര്‍, മാര്‍ അപ്രേം മെത്രപ്പോലീത്ത, അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് തുടങ്ങിയ ഒട്ടനവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത രാമായണ ഫെസ്റ്റില്‍ താരമായി നഞ്ചിയമ്മ.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അയിത്തത്തിനും, ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ മാനവികതയുടെ സന്ദേശവുമായി നടത്തിയ ശബരിസല്‍ക്കാരത്തിന്  തുടക്കമിട്ടതും നഞ്ചിയമ്മയായിരുന്നു.

പ്രൊഫ.എം.കെ.സാനു, കവി മധുസൂദനന്‍ നായര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മാര്‍ അപ്രേംമെത്രാപ്പോലീത്ത, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് നഞ്ചിയമ്മ പഴവര്‍ഗങ്ങള്‍ വായില്‍ വെച്ചു നല്‍കിയതോടെ സദസ്സില്‍ ഹര്‍ഷാരവങ്ങളുയര്‍ന്നു.

അയ്യപ്പനും, കോശിയും എന്ന സിനിമയിലെ ദേശീയ അവാര്‍ഡിന് അര്‍ഹമായ പാട്ടുകള്‍ പാടി നഞ്ചിയമ്മ സദസ്സിന് പ്രിയങ്കരിയായി. വി.കെ.വിശ്വനാഥന്‍, വിദ്യാധരന്‍ മാസ്റ്റര്‍, എം.വേണുഗോപാല്‍, അഡ്വ.പി.എസ്.ഈശ്വരന്‍, ഗോപിനാഥന്‍ വന്നേരി, അഡ്വ.സജി നാരായണന്‍, അഡ്വ.കിട്ടുനായര്‍, രാമദാസ് മേനോന്‍, ആമ്പല്ലൂര്‍ ശ്രീകുമാര്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, പളനിസ്വാമി, തുടങ്ങിയവരും ശബരിസല്‍ക്കാരത്തില്‍ പങ്കെടുത്തു. ആദിവാസി ഊരുകളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള നിരവധി പേര്‍ ശബരിസല്‍ക്കാരത്തിനെത്തിയിരുന്നു.

വാല്മീകി പുരസ്‌കാരം കവി മധുസൂദനന്‍ നായര്‍ക്ക് സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനു സമ്മാനിച്ചു. തൃശൂരിലെ സമര്‍പ്പണയുടെ നേതൃത്വത്തില്‍ റീജിയണല്‍ തിയേറ്ററിലായിരുന്നു രാമായണ ഫെസ്റ്റ് സംഘടിപ്പിച്ചത്. സമാപനമായി വിദ്യാധരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഗീതനിശയും അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *