Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

‘ഭരണഘടന കൊള്ളില്ല’; ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ

തൊഴിലാളി ചൂഷണവും, അഴിമതിയും, ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസവും പിടിച്ചുപറിയും എല്ലാം സമൂഹം നേരിടുന്ന വലിയ വിഷയങ്ങൾ തന്നെ ആണെങ്കിലും ഇതെല്ലാം തടയാനുള്ള കാര്യങ്ങൾ ഭരണഘടനയിലും ഐപിസിയിലും മറ്റ് തൊഴിൽ നിയമങ്ങളിലും ഉണ്ട്. അതെല്ലാം കൃത്യമായി നടപ്പാക്കുക എന്നതാണ് ഒരു സർക്കാരിന്റെയും മന്ത്രിയുടെയും ചുമതല

കൊച്ചി: ഇന്ത്യൻ ഭരണഘടന ഉപയോഗിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന വിവാദ പ്രസ്താവനയുമായി ഫിഷറീസ് – സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറ്റൊരു വിവാദത്തിന് തിരികൊളുത്തിരിക്കുകയാണ്.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഒരു സംവാദ സദസ്സിലാണ് മന്ത്രിയുടെ ഞെട്ടിക്കുന്ന പ്രസ്താവന.

20 മണിക്കൂർ ഒരു ദിവസം ജോലിചെയ്യുന്നവർക്ക് പോലും വേണ്ടവിധത്തിലുള്ള  ശമ്പളം രാജ്യത്ത് കിട്ടുന്നില്ല. ഇത്തരം വിഷയങ്ങളിൽ കോടതിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും ഇന്നലെ നടത്തിയ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

ഇതുപോലെ പണിയെടുപ്പിച്ച് മുതലാളിമാർ കൊള്ളാം ലാഭം ഉണ്ടാക്കുമ്പോൾ കോടതികൾക്കും ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും സജി ചെറിയാൻ വിമർശിച്ചു.

ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവെക്കുകയായിരുന്നു ഭരണഘടനയിൽ എന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

മന്ത്രിക്കെതിരെ ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ കേസെടുക്കണമെന്ന് ഭരണഘടന വിദഗ്ധനും സുപ്രീംകോടതി അഭിഭാഷകനുമായ എം ആർ അഭിലാഷ് പറഞ്ഞു.

ഭരണഘടനയോട് നിർവാജ്യമായ കൂറും വിശ്വാസവും പുലർത്തുന്നു എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അതിൽ വിശ്വാസിക നഷ്ടപ്പെട്ടു എങ്കിൽ ഉടൻ രാജിവെക്കണം. അല്ലായെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും അഭിലാഷ് പറഞ്ഞു.

ഭരണഘടനയെ അവഹേളിച്ചാൽ മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഐപിസിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ  രാജിയുടൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.

സജി ചെറിയാൻ ഭരണഘടന വായിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഈ പ്രസ്താവനകൾ എല്ലാം ബോധപൂർവ്വം സ്വർണ്ണക്കടത്ത് – ഡോളർകടത്ത് വിവാദങ്ങളിൽപ്പെട്ട് വെട്ടിലായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും അത്തരം വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്നും സതീശൻ പറഞ്ഞു.

തൊഴിലാളി ചൂഷണവും, അഴിമതിയും, ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസവും പിടിച്ചുപറിയും എല്ലാം സമൂഹം നേരിടുന്ന വലിയ വിഷയങ്ങൾ തന്നെ ആണെങ്കിലും ഇതെല്ലാം തടയാനുള്ള കാര്യങ്ങൾ ഭരണഘടനയിലും ഐപിസിയിലും മറ്റ് തൊഴിൽ നിയമങ്ങളിലും ഉണ്ട്.

അതെല്ലാം കൃത്യമായി നടപ്പാക്കുക എന്നതാണ് ഒരു സർക്കാരിന്റെയും മന്ത്രിയുടെയും ചുമതല, അല്ലാതെ ഭരണഘടനയെ അവഹേളിക്കുകയല്ല എന്നാണ് നിയമ-ഭരണഘടനാ വിദഗ്ധർ പറയുന്നത്.

മന്ത്രിയുടെ പ്രസ്താവനയിൽ ഉടൻ സർക്കാരിൽ നിന്ന് ഗവർണർ വിശദീകരണം വാങ്ങുമെന്ന് രാജഭവൻ വൃത്തങ്ങൾ അറിയിച്ചു.

ഭരണഘടനയെ വിമർശിക്കാം എന്നാൽ ഒരു മന്ത്രി എന്ന രീതിയിൽ ഭരണഘടനയെ അവഹേളിക്കരുത് എന്നാണ് അവർ പറയുന്നത്.

ഭരണഘടനയിൽ മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവും ഒക്കെയുണ്ട് എന്ന് പറയുന്നത് ഭരണഘടനയെ അവഹേളിക്കൽ ആണെന്നും വിദഗ്ധർ പറയുന്നു. 

വിഷയം വിവാദമായതിനെതുടർന്ന് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് സജി ചെറിയാന്റെ പ്രസംഗം ഒഴിവാക്കി.

Leave a Comment

Your email address will not be published. Required fields are marked *