Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംതൃപ്ത സിവിൽ സർവീസ് സർക്കാരിന്റെ കരുത്ത് : പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സംതൃപ്തരായ സിവിൽ സർവീസാണ് സർക്കാരിന്റെ കരുത്തെന്നും  സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിൽ എത്തുന്നതിന് സിവിൽ സർവീസിനു മുന്തിയ പരിഗണന നൽകണമെന്നും സി.പി. ഐ നേതാവും മുൻ എം.പി യുമായ പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടനെ തന്നെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.ജി.ഓ. എഫ് സംസ്ഥാന കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണയും കരിദിനാചരണവും   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ അസംതൃപ്തരാക്കി ഒരു സർക്കാർ മുന്നോട്ടുപോവുക എന്നത് ആശാസ്യമല്ല.

 സംതൃപ്തമായ സിവിൽ സർവീസിലൂടെ മാത്രമേ സർക്കാരിന്റെ എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും  താഴെത്തട്ടിൽ എത്തുകയുള്ളൂ എന്നും അതിനാൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണം എന്ന ന്യായമായ ആവശ്യം ഉടൻ നടപ്പിലാക്കണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു. ജനകീയ സർക്കാരാണ് കേരളത്തിലേത്, അതാണ് ജീവനക്കാരുടെ ഏക പ്രതീക്ഷയും.  പുതുതായി നിയമനങ്ങൾ ഒന്നും തന്നെ നടത്താതെ കോർപ്പറേറ്റുകൾക്കായി തസ്തികകൾ ഒഴിച്ചിടുന്ന കേന്ദ്രസർക്കാർ സമീപനത്തോട് ജനങ്ങൾക്ക് വെറുപ്പാണെന്നും  ബദൽ മാതൃകയായ കേരള മോഡലിൽ മാത്രമാണ് ജനങ്ങൾക്ക് വിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 ജനപിന്തുണ ആർജിക്കുവാൻ ഒരു സർക്കാരിന് ജീവനക്കാർ സംതൃപ്തരായി യിരിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതു താൽപര്യത്തിന് യോജിച്ച നിലപാടല്ല ഇപ്പോൾ ധനകാര്യ വകുപ്പ് സ്വീകരിക്കുന്നതെന്നും ജനഹിതമനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 18 ശതമാനം  ക്ഷാമബത്ത ജീവനക്കാർക്ക് കുടിശ്ശികയാണെന്ന് ചടങ്ങിന് അഭിവാദ്യം അറിയിച്ചു കൊണ്ടു ജനറൽ സെക്രട്ടറി വി എം ഹാരിസ് അഭിപ്രായപ്പെട്ടു.

 പങ്കാളിത്ത പെൻഷൻ എന്ന കോർപ്പറേറ്റ് നയത്തിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറാകുന്നില്ല. മെഡിസെപ്പിലെ അശാസ്ത്രീയത നിമിത്തം സ്വകാര്യ ആശുപത്രികൾ ജീവനക്കാരെ കൊള്ളയടിക്കുന്നു. ഇത്തരത്തിലുള്ള നയങ്ങൾ മൂലം ഓരോ ജീവനക്കാരനും പ്രതിമാസം ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. കേരളം കടന്നുപോയ ഓരോ പ്രതിസന്ധിയിലും അത് പ്രളയമായാലും കോവിഡ് ആയാലും പ്രകൃതിദുരന്തങ്ങൾ ആയാലും  സർക്കാരിനെ കൈയ്യും മെയും മറന്ന് സാലറി ചലഞ്ചിലൂടെയും അല്ലാതെയും സഹായിച്ചവരാണ് സർക്കാർ ജീവനക്കാർ.  എന്നാൽ ജീവനക്കാരുടെ ഏറ്റവും ന്യായമായ ആവശ്യമായ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന വിമുഖത അംഗീകരിക്കാൻ ആവില്ല. ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന് വിവിധ വേദികളിൽ മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രസ്താവനകൾ അല്ല നടപടികളാണ് ജീവനക്കാർക്ക് ആവശ്യം. അതുകൊണ്ട് ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 കെ ജി ഓ എഫ് സംസ്ഥാന പ്രസിഡന്റ്‌ ഡോ.കെ ആർ ബിനു പ്രശാന്തിന്റെ ആധ്യക്ഷതയിലായിരുന്നു ധർണ്ണ., സംസ്ഥാന ട്രഷറര്‍ വിമൽകുമാർ. എം.എസ്. സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ, സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.സുധികുമാർ, ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റ് സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വിനോദ്.വി, എ .കെ . എസ്. ടി, യു സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിജു അരവിന്ദ്, പ്രോഗ്രസീവ്   ഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേഴ്സ് ട്രഷറർ സഫി മോഹൻ, കെ.ജി. ഓ.എഫ് നേതാക്കളായ  ഈ വി നൗഫൽ, വിക്രാന്ത്, കെ.ബി.ബിജുക്കുട്ടി, വി എം പ്രദീപ്,കെ എസ് സജികുമാർ,  കെ. എൽ. സോയ  എന്നിവർ ചടങ്ങിന് അഭിവാദ്യങ്ങൾ അറിയിച്ചു. കെ. ജി. ഓ.എഫ് സംസ്ഥാന സെക്രട്ടറി കെ. ജി മനു  നന്ദി രേഖപ്പെടുത്തി. സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ പ്രദീപ്. കെ.ജി., ഹാബി .സി.കെ.. പ്രിയ. പി., സുമേഷ്.എസ്., ഡോ.സുമൻ.കെ.എസ്., വിഷ്ണു എസ്.പി., സംസ്ഥാന കമിറ്റി അംഗങ്ങൾ ആയ ശ്യാംലാൽ.എസ്., ഗോപകുമാർ, പ്രകാശ് ക്രിസ്റ്റ്യൻ, റിയാസ്, കൃഷ്ണദാസ്, ഷെജി, എന്നവർ ധർണ്ണക്ക് നേതൃത്വം നൽകി. വിശദമായ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *