Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡോ ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപിയില്‍ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. മറ്റന്നാള്‍ തിരുവനന്തപുരത്തും ഒപി ബഹിഷ്‌കരിക്കും.

ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിവയാണ് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *