തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ രാഷ്ട്രീയ നാടകമാണെന്ന്്്് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയുള്ള നീക്കം നടക്കുന്നുവെന്നും, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ വിളിച്ചിരുന്നു.
……………
Photo Credit: Face Book