ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി യുഎഇ. 2021ലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിനാണ് പട്ടിക തയ്യാറാക്കിയത്.132 രാജ്യങ്ങളില്‍ നിന്നാണ് അറബ് രാജ്യം ഈ നേട്ടം കൈവരിച്ചത്. മറ്റൊരു അറബ് രാജ്യമായ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതി ദുരന്തം എന്നിവ അടിസ്ഥാനമാക്കിയാണ് മാഗസിന്‍ പഠനം നടത്തിയത്. കോവിഡ് കൈകാര്യം ചെയ്ത രീതിയും പരിശോധിക്കപ്പെട്ടു.
2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്. പട്ടികയില്‍ ഐസ്ലാന്‍ഡാണ് ഒന്നാമത്. സിങ്കപ്പൂരിനാണ് നാലാം സ്ഥാനം.
91-ാമതാണ് ഇന്ത്യയുടെ സ്ഥാനം. അയല്‍രാജ്യമായ പാകിസ്താന്‍ 116-ാമതാണ്.
Photo Credit: Face Book