Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിലക്കയറ്റത്തിനിടയൽ നട്ടംതിരിയുന്ന സാധാരണക്കാരന് കെ.എസ്.ഇ.ബിയുടെ  ഷോക്ക് ട്രീറ്റ്മെൻറ് 

മാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 100 രൂപ വർദ്ധനവ് ദ്വൈമാസ ബില്ലിൽ പ്രതീക്ഷിക്കാം

കൊച്ചി: ഇന്ധന-നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിൽ നട്ടംതിരിയുന്ന സാധാരണക്കാരന് വിലവർധനവിലൂടെ ഷോക്ക് ട്രീറ്റ്മെൻറ് നൽകി കെഎസ്ഇബി.

ഇന്ന് ഉച്ചതിരിഞ്ഞാണ് സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.

വിലവർദ്ധനവ് തീർത്തും കുറവാണ് എന്ന വാദം കമ്മീഷൻ ഉയർത്തുമ്പോഴും കുറഞ്ഞത് 100 രൂപയോളം ബില്ലിൽ സാധാരണക്കാർക്ക് ഇനിമുതൽ കൂടുതൽ നൽകേണ്ടിവരും.

മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വിലവർധനവില്ല.

മാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 100 രൂപ വർദ്ധനവ് ദ്വൈമാസ ബില്ലിൽ പ്രതീക്ഷിക്കാം.

150 – 200 യൂണിറ്റ് ഉപഭോഗം ഉള്ളവർക്ക് ഫിക്സഡ് ചാർജ് 70 നിന്ന് 100 രൂപയാക്കി.  യൂണിറ്റ് നിരക്ക് 6.40 ൽ നിന്ന് 6.80 രൂപ ആക്ക്.

200 – 250 യൂണിറ്റ് വരെ ഉപയോഗം ഉള്ളവർക്ക് ഫിക്സഡ് ചാർജ് 80 രൂപയിൽ നിന്ന് 100 രൂപയാക്കി. ഈ ഗണത്തിൽപെട്ട വർക്ക് യൂണിറ്റിന് 7.60 രൂപ എന്നത് 8 രൂപയാകും.

മാസം 300 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഫിക്സഡ് ചാർജ് 100 രൂപയിൽ നിന്ന് 130 ആക്കി. അതോടൊപ്പം യൂണിറ്റ് നിരക്ക് 5.80 ൽ നിന് 6.20 രൂപയാക്കി.

ഉപഭോഗം ഇതിനും കൂടുതലുള്ള ഉപഭോക്താക്കൾക്ക് വിലവർധനവ് നിരക്ക് വലിയ രീതിയിൽ ഉണ്ടാകും.

ചെറുകിട കച്ചവടക്കാർ, ധാന്യം പൊടിക്കുന്ന മില്ലുകൾ തുടങ്ങി 20 കിലോവാട്ടിന് താഴെ ഉപഭോഗം ഉള്ളവർക്ക് കിലോവാട്ട് നിരക്ക് 75 ൽ നിന്ന് 80 രൂപയാക്കി.

20 കിലോവാട്ടിന് മുകളിലുള്ളവർക്ക്  15 രൂപ വെച്ച് കിലോവാട്ടിന് കൂടുതൽ നൽകേണ്ടിവരും.

ഈ രണ്ട് വിഭാഗങ്ങൾക്കും യഥാക്രമം പതിനഞ്ചും പത്തും  പൈസ യൂണിറ്റിന് വർദ്ധനവുണ്ടാകും.  

കാർഷിക ഉപയോഗത്തിനുള്ള വൈദ്യുതിക്കും വർദ്ധനവുണ്ട്. 

വൃദ്ധസദനങ്ങൾ, എൻഡോസൾഫാൻ  ബാധിതരുടെ വീടുകൾ, മാരക രോഗികൾ ഉള്ള വീടുകൾ  വീടുകൾ എന്നിവയ്ക്ക് തുടർന്നും നിരക്ക് വർദ്ധന ഉണ്ടാവില്ല. ഒരു വർഷത്തിന് ശേഷം വീണ്ടും വിലവർദ്ധനവ് കമ്മീഷൻ പരിഗണിക്കും.

കേരളത്തിൽ ഒരു കോടി 30 ലക്ഷം കെഎസ്ഇബി ഉപഭോക്താക്കൾ ഉണ്ട്. 

ഒരു യൂണിറ്റ് വൈദ്യുതി വാങ്ങി  വിതരണം ചെയ്യുന്നതിനായി കെഎസ്ഇബിക്ക്  7 രൂപയ്ക്ക് മുകളിൽ ചില വരുന്നുണ്ട് എന്നാണ് കമ്മീഷൻ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *