Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുടുംബശ്രീ ജില്ലാതല വിഷു വിപണനമേള

തൃശ്ശൂർ: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ച് ജില്ലാതല വിപണന മേള കളക്ടറേറ്റ് അങ്കണത്തിൽ സബ് കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ അസിസ്റ്റൻറ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രസാദ് കെ കെ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, വിജയ കൃഷ്ണൻ ആർ,ദീപ കെ എൻ, ആദർശ് പി ദയാൽ, വിനീത എ കെ, ശാരിക സി എസ്, ഡോ മോനിഷ യു എന്നിവർ പങ്കെടുത്തു. 

വിവിധതരം അച്ചാറുകൾ, മില്ലറ്റുകൾ, പലഹാരങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, നറുനീണ്ടി പാഷൻഫ്രൂട്ട്, നെല്ലിക്കകാന്താരി സിറപ്പുകൾ, സാമ്പാർ പൊടികൾ, വിവിധതരം ചമ്മന്തിപ്പൊടികൾ, ഇൻസ്റ്റൻ്റ് വിഷുക്കട്ട, ഹോം മെയ്ഡ് സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഹാൻഡ് മെയ്ഡ് ആഭരണങ്ങൾ, കുത്താമ്പുള്ളി ഹാൻഡ്‌ലൂംസ്, കൊതുകുനാശിനികൾ, കോടശ്ശേരി കോട്ടമല സ്പെഷ്യൽ തേൻ, ഹാൻഡ് മെയ്ഡ് സോപ്പുകൾ, ടോയ്ലറ്ററീസ് , കണിവെള്ളരി, തണ്ണിമത്തൻ, ജൈവ പച്ചക്കറികൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത് . രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണിവരെയാണ് വിപണനമേള പ്രവർത്തിക്കുന്നത്. നാളെ സമാപിക്കും

Leave a Comment

Your email address will not be published. Required fields are marked *