Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO… ലൈഫ് മിഷന്‍ വിവാദം:മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവിട്ട് അനില്‍ അക്കര

തൃശൂര്‍: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും, മുന്‍ വടക്കാഞ്ചേരി എം.എല്‍.എയുമായ അനില്‍ അക്കര.  ലൈഫ് മിഷന്‍ സി.ഇ.ഒയുടെ റിപ്പോര്‍ട്ടാണ് പത്രസമ്മേളനത്തിലൂടെ അനില്‍ അക്കര പുറത്തുവിട്ടത്.  യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചു.

നിര്‍ണായക ഗൂഢാലോചനകളുടെ തുടക്കം ക്ലിഫ് ഹൗസിലാണെന്ന് അനില്‍ അക്കരെ ചൂണ്ടിക്കാട്ടി. 2019 ഏപ്രില്‍ അവസാനവാരത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി 200 ഭവനങ്ങള്‍ അടങ്ങിയ സമുച്ചയത്തിന് യു..എ.ഇയില്‍ നിന്ന് ഒരു സ്‌പോണ്‍സറെ ലഭിക്കുവാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സ്ഥലം സമുച്ചയത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. 200 ഭവനങ്ങള്‍ അടങ്ങിയ പ്ലാനും, ഡി.പി.ആറും കൂടി തയ്യാറാക്കുവാന്‍ കണ്‍സല്‍ട്ടന്‍സിയായ  ഹാബിറ്റാറ്റിനോട് ആവശ്യപ്പെട്ടതിന് തെളിവുണ്ട്. 2019 മേയ് മാസത്തില്‍ 203 ഭവനങ്ങള്‍ അടങ്ങിയ സമുച്ചയത്തിനും, 86 ഭവനങ്ങളടങ്ങിയ സമുച്ചയത്തിനും ഡി.പി.ആറുകള്‍ ഹാബിറ്റാറ്റ് തയ്യാറാക്കി.

86 യൂണിറ്റ് അടങ്ങിയ ഭവനസമുച്ചയത്തിന്  13.09 കോടി രൂപയും, 303 ഭവന സമുച്ചയത്തിന് 27.98 കോടി രൂപയുമാണ് എസ്റ്റിമേറ്റ് തുക. ലൈഫ് മിഷനും, സ്്പോണ്‍സറായ യു.എ.ഇയിലെ റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് 2019 ജൂലായ് 11ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും, യു.എ.ഇ റെഡ്്ക്രസന്റ് ജനറല്‍ സെക്രട്ടറിയും, യു.എ.ഇ കോണ്‍സുല്‍ ജനറലും, റെഡ്ക്രസന്റിലെ മറ്റ് രണ്ട് പ്രതിന്ധികളും വ്യവസായി എം.എ.യൂസഫലിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി അനില്‍ അക്കര ആരോപിച്ചു. ഡി.സി.സി പ്രസിഡണ്ടും  ജോസ് വള്ളൂരും യു.ഡി.എഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *