തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ചിറങ്ങരയിലും, മുരിങ്ങൂരിലും വന്‍ഗതാഗതക്കുരുക്ക്. ചിറങ്ങരയില്‍ രണ്ട് കിലോമീറ്ററോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലാണ്. വെളുപ്പിന് മുതല്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ചിറങ്ങരയില്‍ സര്‍വീസ് റോഡിനോട് ചേര്‍ന്ന സ്ലാബ് ഇളകിയിട്ടുണ്ട്. സ്ലാബുകള്‍ ദുര്‍ബലമാണെന്ന് പരാതിയുണ്ട്. സ്ലാബുകള്‍ ഇളകിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. റോഡുകളുടെ ശോച്യസ്ഥിതി മൂലം ദേശീയപാത പാലിയേക്കര പ്ലാസയില്‍ ടോള്‍ പിരിക്കുന്നത്് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
ദേശീയപാത പാലിയേക്കരയില്‍ വന്‍ഗതാഗതക്കുരുക്ക്
