ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന്് നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാര ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
തന്റെ ഹൃദയസ്പന്ദനമാണ് സിനിമയെന്നും ലഭിച്ച പുരസ്‌കാരമെന്നും, സിനിമാ മേഖലയ്ക്കാകെയുള്ളതാണെന്നും നടന്‍ മോഹന്‍ലാല്‍. സ്വപ്നം കാണാത്ത നിമിഷമാണിത്. ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നു.
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാരം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ കുമാരനാശാന്റെ കവിതയും വേദിയില്‍ ചൊല്ലി. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ ലാലേട്ടന്‍ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ചെയ്തത്.
മോഹന്‍ലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ഒരു ഉഗ്രന്‍ നടനാണെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ സിനിമാ ജീവിതം സദസില്‍ സ്‌ക്രീന്‍ ചെയ്യുകയും ചെയ്തു.