തൃശൂര്‍: ഓണത്തിന് രുചിവിഭവങ്ങള്‍ നല്കാന് കാത്തുനില്‍ക്കാതെ മുരളി സ്വാമി യാത്രയായി. തൃശൂര്‍ പ്രസ് ക്ലബ് റോഡിലെ ലക്ഷ്മി സ്വീറ്റ് ഉടമയായ എന്‍.ബി.മുരള ി (66) എന്ന മുരളി സ്വാമിയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു.
നാലരപതിറ്റാണ്ടിലധികമായി രുചിയേറും മധുരപലഹാരങ്ങളുമായി മുരളി സ്വാമിയുടെ ലക്ഷ്മി സ്വീറ്റ്സ് പ്രവര്‍ത്തിക്കുന്നു. പിന്നീട് ഉഴുന്നുവട, പരിപ്പുവട തുടങ്ങിയ എണ്ണപലഹാരങ്ങളും ഇവിടെ വില്പന തുടങ്ങി. തിരക്ക് കൂടിയതോടെ കായവറവ് അടക്കമുള്ളവയും ഇവിടെ തയ്യാറാക്കി തുടങ്ങി.
വിവിധ അച്ചാറുകളും, പായസങ്ങളും എന്നുവേണ്ട വിഭവസമൃദ്ധമായ സദ്യക്ക്്് ആവശ്യമായ പ്രധാന ഇനങ്ങളെല്ലാം ഇവിടെ നിന്ന് വിലക്കുറവില്‍ ലഭിക്കുമായിരുന്നു.
കോട്ടപ്പുറം സ്വദേശിയായ മുരളി സ്വാമി പാചകത്തില്‍ വിദഗ്ധനായിരുന്നു. നഗരത്തിലെ മിക്ക ബേക്കറികളിലേക്കും ജിലേബി, ലഡ്ഡു, മൈസൂര്‍ പാക്ക് തുടങ്ങിയ
സ്വീറ്റ്സുകളും, മിക്സര്‍, പക്കാവട തുടങ്ങിയ പലതരം വറവ് പലഹാരങ്ങളും വിതരണം ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നു.
മുരളി സ്വാമി ഇനി ‘മധുര’ സ്മൃതി
