കൊച്ചി: എസ്.എഫ്.ഐ മുന്‍ നേതാവ് അനുപമ.എസ്.ചന്ദ്രന്റെ കുഞ്ഞിനെ തേടിയുള്ള അന്വേഷണത്തിന് തുമ്പായി. ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞ് ആന്ധ്രപ്രദേശില്‍. ഇവിടെയുള്ള ഒരു അധ്യാപക ദമ്പതികളാണ് ഒരു വയസായ കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
നാല് വര്‍ഷം മുമ്പ് ഓണ്‍ലൈന്‍ വഴിയാണ് തങ്ങള്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇത്തരത്തിലൊരു കുഞ്ഞുണ്ടെന്നറിഞ്ഞ് നേരിട്ട് പോയി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തതെന്നും അധ്യാപക ദമ്പതികള്‍ അറിയിച്ചു.
പേരൂര്‍ക്കടയില്‍ അമ്മയില്‍നിന്നും കുഞ്ഞിനെ മാറ്റി ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വിളിച്ചുവരുത്തി. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയാണ് ഷിജുഖാനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
Photo Credit: Twitter