തൃശൂര്‍: തുഷാര അജിത്തിനെതിരെ നടന്ന സംഘടിത ആക്രമണം അപലപനീയമെന്ന്്് ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വക്താവ് സോംദേവ് രാജന്‍. ‘ഹലാല്‍’എന്ന പദം പോലെതന്നെ ‘നോണ്‍ ഹലാല്‍ ‘എന്ന പദവും ആശയ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.’
ആക്രമണത്തിനു പിന്നില്‍ ‘ജിഹാദ്’പോലുള്ള രാഷ്ട്രവിരുദ്ധ ആശയങ്ങള്‍ നടപ്പിലക്കാനുള്ള ശ്രമമോ ഗൂഡാലോചനയോ മറ്റോ ഉണ്ടായോ എന്ന് ആഭ്യന്തര മന്ത്രിയും, ഡി. ജി. പി യും അടിയന്തരമായി പരിശോധിക്കണമെന്നും സംഘം സംസ്ഥാന വക്താവ് സോംദേവ് രാജന്‍ ആവശ്യപ്പെട്ടു.
Photo Credit: You Tube