Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കന്യാസ്ത്രീകൾക്ക് ജാമ്യം , സർക്കാർ എതിർക്കില്ല

തൃശൂർ: മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റിലായ 2 കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ജാമ്യാപേക്ഷയെ ചത്തീസ്ഗഡ് സർക്കാർ എതിർക്കില്ല. കേന്ദ്ര അഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്. ബിഷപ്പ് പാലസിൽ സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായുള്ള കൂടികാഴ്ചക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു’ അദ്ദേഹം. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാകണമെന്ന് പ്രധാനമന്ത്രിയും ഉറപ്പു നൽകിയിട്ടുണ്ട്. തെറ്റിധാരണ മൂലമാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് ഉണ്ടായതെന്നും  അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് കത്തോലിക്ക സഭ ക്കുണ്ടായ വേദനയും അമർഷവും എല്ലാ രാഷ്ട്രീയ പ്രാർട്ടികളെയും അറിയിഴിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. വിഷയത്തിൽ ആദ്യം ഇടപ്പെട്ടത് രാജീവ് ചന്ദ്രശേഖരാണെന്നും ബിഷപ്പ് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷിതത്വവും കിട്ടണം.ക്രൈസ്തവ സമുദായത്തിന് നേരെ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളാണ്. കന്യാസ്ത്രീകളുടെ അറസ്റ്റ് മത സൗഹാർദ്ദത്തിനും ഭരണഘടനക്ക് എതിരായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *