ലോസ്ആഞ്ചലസ്: 97-ാമത് ഓസ്‌കര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാന്‍ ബ്രോഡി സ്വന്തമാക്കി. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയമാണ് അഡ്രിയാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കുന്നത്.
മികച്ച നടിക്കുള്ള അവാര്‍ഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ സ്വന്തമാക്കി. അനോറ ഒരുക്കിയ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനുമായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം അനോറയുടെ രചന നടത്തിയ ഷോണ്‍ ബേക്കറിനാണ്.
മികച്ച സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത. പതിവുപോലെ ലോസ്ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.
അതേസമയം, മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ദ ബ്രൂട്ട്‌ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗ് സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ‘ദ ബ്രൂട്ടലിസ്റ്റിനാണ്. ലോല്‍ ക്രൗളിക്കാണ് പുരസ്‌കാരം.
മികച്ച സഹനടനുള്ള അവാര്‍ഡ് കീറന്‍ കള്‍ക്കിന്‍ സ്വന്തമാക്കി. ചിത്രം: ‘ദ റിയല്‍ പെയിന്‍’. റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ലോ എന്ന ചിത്രം നേടി.
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഇറാനില്‍ നിന്നുള്ള ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസ്വെല്‍ ചരിത്രം സൃഷ്ടിച്ചു. ദ സബ്സ്റ്റന്‍സ് മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് അവാര്‍ഡ് കരസ്ഥമാക്കി.
മികച്ച എഡിറ്ററിനുള്ള അവാര്‍ഡ് ഷോണ്‍ ബേക്കറിന് ലഭിച്ചു. അനോറ എന്ന ചിത്രത്തിന്റെ എഡിറ്റിംഗിനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എമിലിയ പെരെസ്‌സോയി എന്ന ചിത്രത്തില്‍ അഭിനയിച്ച സാല്‍ഡാനയ്ക്കാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം.