തൃശ്ശൂർ: ഈ വർഷത്തെ വിനായക ചതുർഥിയോടനുബന്ധിച്ചു ഏകദേശം 3 അടിയോളം ഉയരത്തിൽ ഉള്ള പരിസ്ഥിതി സൗഹൃദ വിനായക ശില്പം നിർമിച്ചിരിക്കുകയാണ് പുങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 12ആം ക്ലാസ്സ് വിദ്യാർത്ഥി ജി. ഹരീഷ്. പഴയ ഉപയോഗശൂന്യമായ പത്ര കടലാസുകളും, പരിസ്ഥിതി സൗഹൃദ വാട്ടർ കളറുകളും, വെള്ളത്തിൽ അലിഞ്ഞു ചേരുന്ന തുണികളും കൊണ്ടാണ് ശില്പം നിർമിച്ചിരിക്കുന്നത്.
പ്രശസ്ത മൃദംഗ വിദ്വാൻ തൃശൂർ. എച്. ഗണേഷിന്റെയും, ജ്യോതി ഗണേഷിന്റെയും മകനാണ് ഹരീഷ്. 2018 മുതലാണ് പരിസ്ഥിതി സൗഹൃദ വിനായക ശില്പങ്ങൾ ഹരീഷ് നിർമിക്കാൻ തുടങ്ങിയത്. മൂന്നടിയോളം ഉയരമുള്ള വിഗ്രഹം പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. കൊറോണ എന്ന മഹാമാരിയെ ചവിട്ടിതാഴ്ത്തി, ഭൂമിയെ കയ്യിൽ രക്ഷിച്ചു എടുത്തു നിൽക്കുന്ന രീതിയിലാണ് ഈ വിഗ്രഹം നിർമിച്ചിരിക്കുന്നത്.കൂടാതെ ഈ വർഷം 30 ഓളം ഗണേശ വിഗ്രഹങ്ങൾ മുംബയിലേക്കും കർണാടകയിലേക്കും അവശ്യപ്രകാരം നിർമിച്ചു നൽകി. ഈ കൊറോണ കാലത്ത് പരിസ്ത്തിഥിക്ക് അനിയോജ്യമായ വിനായക ശില്പങ്ങൾ നിർമിച്ചു മാതൃക ആയതിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും, ഹർവാർഡ് വേൾഡ് റെക്കോർഡും,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡസിന്റെ ‘ഗ്രാൻഡ് മാസ്റ്റർ ‘ എന്ന പദ്ധവിയും ഹരീഷ് കരസ്ഥമാക്കി.
Photo Credit: Face Book