Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നെല്ലങ്കരയില്‍ അക്രമികള്‍ പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു, പോലീസുകാര്‍ക്ക് പരിക്ക്

തൃശൂര്‍: ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടകള്‍ പോലീസിനെ ആക്രമിച്ചു. വടിവാളും കമ്പി വടികളുമായി മൂന്ന് പോലീസ് വാഹനങ്ങളാണ് ആക്രമിച്ചത്. ഇന്നലെ രാത്രി നെല്ലങ്കര വൈലോപ്പിള്ളി നഗറിലാണ് സംഭവം. വീടിന്റെ  മുന്നിലായിരുന്നു ലഹരിപാര്‍ട്ടി.  ആദ്യമെത്തിയ പോലീസുകാര്‍ തല്ലുകൊണ്ട് ഓടിയെന്നും ദേശവാസികള്‍ പറഞ്ഞു. പിന്നീട് കൂടുതല്‍ പോലീസ് എത്തി. ആളൊഴിഞ്ഞ പ്രദേശമാണിത്. ലഹരിപാര്‍ട്ടിയില്‍ 30 പേരുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
രണ്ട് നിലയുള്ള വീടാണ് ക്ലബ്ബായി പ്രവര്‍ത്തിക്കുന്നതെന്നും സമീപവാസികള്‍ അറിയിച്ചു. വീടിന്റെ ഉമ്മറത്തായിരുന്നു പാര്‍ട്ടിയെന്നും അയല്‍വാസി പറഞ്ഞു.

ആക്രമണത്തില്‍ നാലുപോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊലക്കേസ് പ്രതി ബ്രഹ്‌മദത്തന്‍ ഉള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 15ലധികം പേര്‍ ആക്രമി സംഘത്തിലുണ്ടായിരുന്നു.
 ലഹരിക്ക് അടിമയായ കൊലക്കേസ് പ്രതി ബ്രഹ്‌മദത്തന്‍ എന്നയാളുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരിപാര്‍ട്ടി. വിവരം അറിയിച്ചതിന്റെ  അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.

 പോലീസ് വാഹനങ്ങളുടെ മുന്നിലെയും വശങ്ങളിലെയും ഗ്ലാസുകള്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു.ആദ്യമെത്തിയ പോലീസ് വാഹനം അടിച്ചുതകര്‍ത്തതിന് പിന്നാലെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *