തിരുവനന്തപുരം: കേരളത്തിലെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി കെ രാജനാണ് വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, കക്കിആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് പതിനൊന്ന് മണിയോടെ തന്നെ തുറന്നു.
ചാലക്കുടി ഷോളയാര്‍ ഡാമിന്റെ ഷട്ടറുകളും അല്‍പസമയം മുന്‍പ് തുറന്നു.
Photo Credit: Twitter