തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി മിഥുന്‍ മോഹന്‍ പിടിയില്‍. തമ്പാനൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. റിപ്പോര്‍ട്ടര്‍ ടിവി ഓഫീസ് ആക്രമിച്ചതിന് ഒളിവിലായ മിഥുനെ തമ്പാനൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. എംഎല്‍എ ഹോസ്റ്റലിലേക്കായിരുന്നു മിഥുന്‍ വന്നതെന്ന് പറയപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മിഥുന്‍ മോഹന്‍. കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ വിഷ്ണു ചന്ദ്രനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തേക്കിന്‍കാട് നിന്നുമാണ് വിഷ്ണു ചന്ദ്രനെ പൊലീസ് പിടികൂടിയത്. ഇനി നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ ഇന്ന് രാവിലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രാവിലെയായിരുന്നു റിപ്പോര്‍ട്ടറിന്റെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
റിപ്പോര്‍ട്ടര്‍ ടി വിയുടെ തൃശൂര്‍ ഓഫീസ് ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ മോഹന്‍ പിടിയില്‍
