കൊച്ചി : ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18 ന് നടക്കും. ചുരുക്കപട്ടികയിലുള്ളത് ശബരിമല മേൽശാന്തി 14 പേരും മാളികപ്പുറം മേൽശാന്തി 13 പേരുമാണ്. നറുക്കെടുപ്പിന് ഹൈക്കോടതി മാർഗ്ഗരേഖ പുറപ്പെടുവിച്ചു. മാർഗരേഖ പ്രകാരം നറുക്കെടുപ്പ് സമയത്ത് നാല് പേരെ മാത്രമേ സോപാനത്ത് അനുവദിക്കുകയുള്ളു. ശബരിമല സ്പെഷ്യൽ കമ്മീഷണർ, ദേവസ്വം ബോർഡ് ചെയർമാൻ,ദേവസ്വം കമ്മീഷണർ, ഹൈക്കോടതി നിരീക്ഷകൻ എന്നിവരെയാണ് അനുവദിക്കുക.
ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഒക്ടോബർ 18 ന്
