കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്ക് ഒരുകോടി രൂപ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ കണ്ടെത്തി. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്. എന്നാല്‍ ഇത് ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലമാണെന്ന് ജയസൂര്യ പറഞ്ഞു.
അതേസമയം നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ പരിശോധന നടത്താനും ഇഡി തയാറെടുക്കുന്നതായും സൂചനകളുണ്ട്. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്‌മാന്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതല്‍ പരിശോധന നടത്തും.
ഇദ്ദേഹത്തിന് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. കേസില്‍ ജയസൂര്യ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; ഒരുകോടി രൂപ ലഭിച്ചെന്ന് ഇഡിയുടെ കണ്ടെത്തല്‍ ജയസൂര്യ വെട്ടിലായി


















