തിരുവനന്തപുരം: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡനക്കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ രാഹുല്‍ മാത്രമാണ് പ്രതി. ക്രൂര ലൈംഗിക പീഡനം നടന്നെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചെതന്നും എഫ്‌ഐആറിലുണ്ട്.
രാഹുലിന്റെ സന്തത സഹചാരി ഫെനി നൈനാനാണ് കൊണ്ടു വിട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ടെങ്കിലും പ്രതി ചേര്‍ത്തിട്ടില്ല. എസ്‌ഐടി സംഘം അന്വേഷണം ആരംഭിച്ചു.
ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും.തുടര്‍വാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെക്ഷന്‍ കോടതി വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.
സീല്‍ ചെയ്ത കവറില്‍ രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം നടന്നത്
രാഹുലിനെതിരെ രണ്ടാം എഫ്‌ഐആര്‍ സമര്‍പ്പിച്ചു, വിവാഹവാഗ്ദാനം നല്‍കി ക്രൂരമായ പീഡനം

















