തിരുവനന്തപുരം: ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബിന്റെ ഔദ്യോഗിക വസതിയില്‍ വന്‍സുരക്ഷാ വീഴ്ച. ഡി.ജി.പിയുടെ വസതിയുടെ സുരക്ഷാച്ചുമതല റാപ്പിഡ് റെസ്്‌പോണ്‍സ് ടീമിനാണ്. പ്രതിഷേധക്കാരെ തടയാന്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ളവര്‍ക്ക് കഴിഞ്ഞില്ല. വീട്ടില്‍ ഡി.ജി.പി ഉള്ളപ്പോഴായിരുന്നു പ്രതിഷേധം.
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെയാണ് ഡി.ജി.പിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ എത്തിയത്. . അഞ്ചോളം പ്രവര്‍ത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികടന്നായിരുന്നു പ്രതിഷേധം. വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഡി.ജി.പിയുടെ വസതിയില്‍ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പൊലീസ് കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡി.ജി,പിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ഡി.ജി.പിയുടെ വസതിയില്‍ പ്രതിഷേധവുമായെത്തിയത്.