Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ശ്രീ രുധിരമഹാകാളികാവ് പൂരം; ഫെബ്രുവരി 18 ലെ പറപ്പുറപ്പാട് വെടിക്കെട്ടിന് അനുമതി


വടക്കാഞ്ചേരി, ശ്രീ രുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറപ്പുറപ്പാട് ചടങ്ങിന്റെ ഭാഗമായി 2 ഫെബ്രുവരി 18 ന് വെടിക്കെട്ട് നടത്തുന്നതിനായി അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി.
പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ലെ ഏങ്കക്കാവ് ദേശം വെടിക്കെട്ടിനും ഫെബ്രുവരി 25 ലെ കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിനും ഫെബ്രുവരി 26 ലെ വടക്കാഞ്ചേരി ദേശം വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിനും അനുമതിക്കായി ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പോലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിരസിച്ചുകൊണ്ടും ഉത്തരവിറക്കി. സ്പോടകവസ്തു ചട്ടങ്ങളിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. തൃശ്ശൂര്‍, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാതലത്തില്‍ ചട്ടവും നിയമവും അനുശാസിക്കുന്ന രേഖകളുടെ അഭാവത്തില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 18 ന് രാത്രി 7 മുതല്‍ 10 വരെയുള്ള സമയത്ത് ഒരുലക്ഷം എണ്ണം ഓലപ്പടക്കങ്ങള്‍, 500 ചൈനീസ് ക്രാക്കേഴ്‌സ്, 500 മത്താപ്പ്, 5000 മഴത്തോരണം, 500 പൂത്തിരി എന്നിവ ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനാണ് അനുമതി നല്‍കിയത്. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം.

Leave a Comment

Your email address will not be published. Required fields are marked *