Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തെരുവുനായ മുഖ്യമന്ത്രിക്ക് അരികിലെത്തി; ‘കടക്ക് പുറത്ത് ‘ പറഞ്ഞ് അംഗരക്ഷകർ

മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങുന്ന സമയം ചുറ്റുംകൂടിയ അംഗരക്ഷകർക്ക് ഇടയിലൂടെയാണ് കോളർ ധരിച്ച തെരുവുനായ ‘സുരക്ഷ ഭേദിക്കാൻ ‘ നോക്കിയത്.

കൊച്ചി: തെരുവുനായ ശല്യം അതിരൂക്ഷമായി കേരളത്തിൽ തുടരുമ്പോൾ  ഇന്ന് രാവിലെ ഡൽഹിയിലെ എകെജി ഭവനിൽ പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ തെരുവുനായയെ അംഗരക്ഷകർ ആട്ടിയോടിച്ചു.

മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇറങ്ങുന്ന സമയം ചുറ്റുംകൂടിയ അംഗരക്ഷകർക്ക് ഇടയിലൂടെയാണ് കോളർ ധരിച്ച തെരുവുനായ ‘സുരക്ഷ ഭേദിക്കാൻ ‘ നോക്കിയത്.

ആദ്യം കൈകൊണ്ട് അംഗരക്ഷകർ ആട്ടാൻ ശ്രമിച്ചെങ്കിലും മാറാതിരുന്ന നായയെ പിന്നെ കാലുകൊണ്ട് അകറ്റുകയായിരുന്നു. അംഗരക്ഷകർ നായയെ അകറ്റാൻ ശ്രമിക്കുന്നനത് മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെട്ടു. ആട്ടിയകറ്റിയ നായ കുറച്ചുനേരം മുഖ്യമന്ത്രിയുടെ കാറിനരികിൽ നിന്ന് ശേഷം സ്ഥലം വിട്ടു.

കോളർ കഴുത്തിൽ ഉണ്ടായിരുന്ന നായ മുൻപ് വളർത്തുനായ ആയിരിക്കാനാണ് സാധ്യത. പിന്നീട് ഉടമസ്ഥർ തെരുവിൽ വിട്ടതാകാം. കോവിഡ് ലോക്ക് ഡൗൺ സമയത്ത് നായകളെ വളർത്തിയവർ പിന്നീട് അവയെ തെരുവുകളിൽ വിട്ടത് കേരളത്തിൽ  തെരുവുനായ ശല്യം രൂക്ഷമാകാൻ ഒരു കാരണമാണ്. 

കേരളത്തിൽ തെരുവുനായ ആക്രമണത്തിന്റെ നിരവധി കേസുകൾ ഇന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ മജിസ്ട്രേറ്റിന് ഇന്നലെ നായ ആക്രമിച്ചിരുന്നു. പേവിഷബാധ ഉള്ള തെരിവുനായകളെ നിയന്ത്രിക്കാൻ നായകൾക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ പോവുകയാണ്. അതിൻറെ ഭാഗമായി ഒരുമാസം പത്തോളം തെരുവുനായ ആക്രമണങ്ങൾ ഉണ്ടായ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി 170 ഹോട്ട് സ്പോട്ടുകൾ സംസ്ഥാനത്ത് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും അധികം ഹോട്ട്സ്പോട്ടുകൾ (28 എണ്ണം) തിരുവനന്തപുരത്താണ്. തൊട്ടുപിന്നിൽ പാലക്കാടാണ് (26 എണ്ണം). ഒരു ഹോട്ട്സ്പോട്ട് മാത്രമാണ് ഇടുക്കിയിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *