WATCH VIDEO HERE….
ഓണം-നവരാത്രി എക്സിബിഷന്
ഒക്ടോബറില്‍ ദീപവലി ദിവസം വരെ നീളുന്ന പ്രദര്‍ശനത്തില്‍ ഇനി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്ത്ഥിനള്ക്ക് പകുതി നിരക്കില്‍ കൂപ്പണുകള്‍ നല്‍കുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു
തൃശൂര്‍: വടക്കുന്നാഥക്ഷേത്രമൈതാനിയില്‍ നടക്കുന്ന ഓണം- നവരാത്രി പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ അമര്‍നാഥ് യാത്രാ വിസ്മയം കാണാന്‍ വന്‍ ജനത്തിരക്ക്. കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അമര്‍നാഥ് ഗുഹയ്ക്കുള്ളില്‍ ഐസില്‍ രൂപപ്പെടുന്ന ശിവലംഗത്തിന്റെ അതേ മാതൃകയിലാണ് പ്രദര്‍ശനത്തിലെ അമര്‍നാഥ് പവലിയനിലും നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഐസു കൊണ്ടു തന്നെ ശിവലിംഗം നിര്‍മ്മിച്ചിട്ടുള്ളത്.
12 വര്‍ഷമായി മുടങ്ങാതെ ഹിമാലയ യാത്ര നടത്തുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡിലെ തൃപ്പൂണിത്തുറ ഗ്രൂപ്പിലെ അസി.എഞ്ചിനീയറായ പ്രശാന്ത് നാരായണന് നമ്പൂതിരിയാണ് പവലിയനില്‍ സന്ദര്‍ശകര്‍ക്ക് അമര്‍നാഥ് യാത്രയുടെ സവിശേഷതകള്‍ വിവരിച്ചു നല്‍കുന്നത്. ഒക്ടോബറില്‍ ദീപവലി ദിവസം വരെ നീളുന്ന പ്രദര്‍ശനത്തില്‍ ഇനി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്ത്ഥിനള്ക്ക് പകുതി നിരക്കില്‍ കൂപ്പണുകള്‍ നല്‍കുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു.
ഒക്ടോബറില്‍ ദീപാവലി ദിവസം വരെ നീളുന്ന പ്രദര്‍ശനത്തില്‍ ഇനി മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കില്‍ കൂപ്പണുകള്‍ നല്‍കുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു. അമ്യൂസ് മെന്റ് പാര്‍ക്കിലേക്കും പകുതി നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാം. വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക കൂപ്പണ്‍ സ്കൂളുകളിലും കോളേജുകളിലും വിതരണം ചെയ്തു തുടങ്ങി.
ആദ്യമായാണ് തൃശൂര്‍ പൂരം പ്രദര്‍ശന മാതൃകയില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് ഓണം-നവരാത്രി പ്രദര്‍ശനം ഒരുക്കുന്നത്. ഔഷധി, കേരള കാര്‍ഷിക സര്‍വകലാശാല, സിയാല്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഫോറസ്റ്റ് തുടങ്ങി നിരവധി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.