തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ സുരേഷ്‌ഗോപി സ്വര്‍ണകിരീടം സമര്‍പ്പിച്ചു. സ്വര്‍ണകിരീടത്തിന് അഞ്ച് പവനോളം തൂക്കം വരും. കഴിഞ്ഞ തവണ ലൂര്‍ദ് കത്തീഡ്രലില്‍ തിരുനാളിന് എത്തിയപ്പോള്‍ സ്വര്‍ണകിരീടം വഴിപാടായി സമര്‍പ്പിക്കാന്‍ സുരേഷ്‌ഗോപി താല്‍പര്യം അറിയിച്ചിരുന്നു.
മകള്‍ ഭാഗ്യയുടെ വിവാഹത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് സുരേഷ്‌ഗോപി കുടുംബാംഗങ്ങളോടൊപ്പം ലൂര്‍ദ് പള്ളിയില്‍ എത്തിയത്. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും, മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനും തമമിലുള്ള വിവാഹം. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നടക്കുന്ന താലികെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുണ്ട്.