Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്…..

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സി,എം,ആര്‍,എല്ലും, എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക.

പി.സി ജോർജിന്റെ മകൻ ഷോൺ ജോർജും വീണ വിജയനെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ മാസപ്പടി വാങ്ങിയെ കണ്ടെത്തലുകൾക്കെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന് പരാതി നൽകിയിരു

മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ വീണാ വിജയന്റെ കമ്പനി എക്‌സാലോജികിനെതിരെ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍. എക്‌സാലോജിക് നിരവധി കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയത്. ചെലവുകള്‍ പെരുപ്പിച്ച് കാണിച്ച് സി.എം.ആര്‍.എല്‍ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെയാണ് എക്‌സാലോജികും തട്ടിപ്പ് നടത്തിയത്. നിയമവ്യവസ്ഥയ്ക്ക് ഉള്ളില്‍ നിന്ന് എല്ലാ പോരാട്ടവും നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിലപാട് അറിയണമെന്നും മന്ത്രി റിയാസ് ഇപ്പോഴും ഇതിലൊന്നും അസ്വാഭാവികതയില്ലെന്നാണോ വാദിക്കുകയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

സി.എം.ആര്‍.എല്‍ ചെലവുകള്‍ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്‌സാലോജിക്കും ചെയ്തത്. സി.എം.ആര്‍.എല്ലില്‍ 14 ശതമാനം ഓഹരി കെ.എസ്.ഐ.ഡി.സിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്. എന്നാല്‍ സി.എം.ആര്‍.എല്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ മറച്ചുവെച്ചു, പണം വഴിമാറ്റി കീശയിലാക്കുകയാണ് ചെയ്തത്. ഇതിന് കെ.എസ.്‌ഐ.ഡി.സി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെ.എസ്.ഐ.ഡി.സിയുടെ നിലപാട് എന്തായിരുന്നു എന്ന് പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനുണ്ടെന്നും അത് പറയണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നല്‍കാതെ തട്ടിപ്പ് കാണിച്ച സി.എം.ആര്‍.എല്‍ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറയണം. സര്‍ക്കാരിനെതിരെ വിശ്വസനീയമായ തെളിവുകള്‍ പലപ്പോഴായി വന്നിട്ടും യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാന്‍ തയ്യാറായിട്ടില്ല. ആത്യന്തികമായ നീതി കോടതിയില്‍ നിന്നേ ലഭിക്കൂ. അന്വേഷണത്തിലൂടെ ആര്‍.ഒ.സി സത്യങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *