തൃശൂര്‍: പുലിക്കളിയും,കുമ്മാട്ടിയും, പൂരവുമാണ് തൃശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാക്കിമാറ്റുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. എലൈറ്റ് ഹോട്ടലില്‍ ഓണപ്പൊലിമ എന്ന പേരില്‍ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് വാഗ്ദാനം നല്‍കിയതു പോലെ ഓരോ പുലിക്കളി ടീമിനും 3 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ കഴിഞ്ഞു. അടുത്ത വര്‍ഷം 5 ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി എന്ന നിലയില്‍ ലോകത്തിന്റെ ഏതു കോണിലായാലും തന്റെ ഹൃദയം തൃശൂരിലാണ്. തൃശ്ശൂരിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷമെടുത്ത് മൂന്ന്്
എം.പിമാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വികസനം താന്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട്് ജസ്റ്റിന്‍ ജേക്കബ്, പൂര്‍ണിമ സുരേഷ്, അഡ്വ. കെ ആര്‍ ഹരി, പി കെ ബാബു പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, സംഗീത സംവിധായകന്‍ ഔസപ്പച്ചന്‍, പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍, സ്വാമി നന്ദാന്‍മജാനന്ദ, ഡി മൂര്‍ത്തി, ഇബ്രാഹിംലാഹി , ഈശ്വരന്‍ , ഫാദര്‍ ശ്രീ റൂണോ വര്‍ഗീസ് , എം വി ഗോപകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജ്യോതി, എഡിഎം മുരളി, തഹസില്‍ദാര്‍ ജയശ്രീ, വിനോദ് പൊള്ളാഞ്ചേരി, എന്നിവര്‍ പങ്കെടുത്തു
പുളിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിച്ചതില്‍ വിവിധ പുലിക്കളി സംഘങ്ങള്‍ കേന്ദ്ര മന്ത്രിയെ ആദരിച്ചു
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ സുരേഷ് ഗോപി ചടങ്ങില്‍ ആദരിച്ചു നാലു വയസ്സുകാരി തീര്‍ത്ഥലക്ഷ്മി, ( കേരള ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ) അതുല്യ വിജയ് ( എഴുത്തുകാരി) ദക്ഷാപ്രസാദ്, രുദ്ര പ്രയാഗ്, ( ഏറ്റവും പ്രായം കുറഞ്ഞ കുട്ടി പുലി) യാമിനി സോനാ ( ഫിലിം ആര്‍ട്ടിസ്റ്റ്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു, വിജയന്‍ മേപ്രത്, സുധീഷ് മേനോത്ത്പറമ്പ്, രവികുമാര്‍ ഉപ്പത്ത്, പ്രിന്റ്‌റു മഹാദേവ് എന്നിവര്‍ നേതൃത്വം നല്‍കി