തൃശൂര്‍: വിയ്യൂരിലെ ദയ ആശുപത്രിയില്‍ 14 വയസ്സുകാരന്റെ വയറ്റില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങിയ സംഭവത്തില്‍ പരാതിയുമായി മാതാപിതാക്കള്‍. അപ്പന്റിക്സിനെ തുടര്‍ന്ന് പതിനാലുകാരന് കഴിഞ്ഞ ജൂണ്‍ 12നായിരുന്നു ദയ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജൂലായ് 27ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന മാറാത്തതിനെ തുടര്‍ന്ന് കുട്ടിക്ക് കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെടുത്തു.
ഇക്കാര്യം ദയ ആശുപത്രിയിലെ ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ മോശമായി പ്രതികരിച്ചെന്നാണ് മാതാവിന്റെ പരാതി. ഇതു നിസാരമായ കാര്യമെന്ന മട്ടിലാണത്രേ ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ വിയ്യൂര്‍ പോലീസില്‍ പരാതി നല്കി. പരാതി നല്കിയാല് അന്വേഷിക്കാമെന്ന് ദയ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.