Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 മാർച്ച് 20 മുതൽ ഒരു വർഷം മുമ്പ് വരെ എടവിലങ്ങ് പ്രദേശത്തെ വീട്ടിൽ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും 4.5 പവൻ സ്വർണാഭരണങ്ങളും, ഒരു ഡിയോ സ്കൂട്ടറും വിവാഹ വാഗ്ദാനം നൽകി വാങ്ങിയ ശേഷം തിരികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വിവാഹം കഴിക്കാതെയും വാങ്ങിയ വസ്തുക്കൾ തിരിച്ച് നല്കാതെയും ലൈംഗീകമായി പീഡിപ്പിച്ച് വിശ്വാസ വഞ്ചന ചെയ്തതതിൽ മലപ്പുറം ജില്ലയിലെ മുസ്തഫ ( 53 )യെ കൊടുങ്ങല്ലൂർ പോലീസ് വേങ്ങരയിൽ നിന്ന് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ഡപ്യൂട്ടി പോലീസ് സുപ്രണ്ട് വി കെ രാജു വിന്റെ നി‍‍ർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ SHO അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർമാരായ സാലീം, തോമാസ് പി. എഫ്., ജഗദീഷ്, സിവിൽ പോലീസ് ഓഫീസർ ഷമീർ, ഡ്രൈവർ CPO അഖിൽ എന്നിവർ ചേർന്നാണ് മുസ്തഫയെ പിടി കൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *