ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പേറ്റി,പുതുചരിത്രമായി ചെമ്പൂക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്
തൃശൂര്‍: അലകടല്‍ പോലെ ആര്‍ത്തിരമ്പിയെത്തിയ ആള്‍ക്കൂട്ടം സാക്ഷിയായി ഗജരാജന്‍ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി. അപൂര്വസൗഭാഗ്യത്തിന് നിയോഗം കൈവന്നതിന്റെ ആനന്ദത്തില്‍ ദേശക്കാരായ ആയിരങ്ങള്‍ ആഹ്ലാദാരവങ്ങളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റത്. പുവിതളുകള് പെയ്തുനിറയുന്നതിനിടെ പതിനായിരങ്ങളുടെ ഇഷ്ടതാരമായ ‘രാമന്’ തുമ്പിക്കൈ ഉയര്‍ത്തി ഭഗവതിയെ വണങ്ങി. രാമന്റെ രാജകീയ വരവ് കാണാന്‍ പാലസ് റോഡിനിരുവശത്തും ജനം കാത്തുനിന്നു. തുടര്‍ന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കിഴക്കേഗോപുരനട വഴി വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരനട വഴി രാമന് തിരിച്ചിറങ്ങി. ഇതാദ്യമായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. …