Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേന്ദ്രബജറ്റ്: കേരളത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല, കേരളത്തിന് ആശ്വാസമായി ധാതു ഇടനാഴി മാത്രം.

ഡല്‍ഹി: കേരളത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല. പുതിയ ഏഴ് ഹൈസ്പീഡ് റെയില്‍ ഇടനാഴികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. തമിഴ്‌നാട്,കര്‍ണാടക ,ബംഗാള്‍ സംസ്ഥാനങ്ങളിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ റെയര്‍ എര്‍ത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചു.

അപൂര്‍വ ധാതുക്കളുടെ ഖനനം, സംസ്‌കരണം എന്നിവ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഇത് ഈ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്താകും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഉത്പാദന മേഖലയെ ശക്തിപ്പെടുത്തി ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആയുര്‍വേദ പഠനവും ഗവേഷണവും ശക്തമാക്കാന്‍ മൂന്ന് പുതിയ ഓള്‍ ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. അര്‍ബുദ രോഗികള്‍ക്കു വലിയ ആശ്വാസം നല്‍കിക്കൊണ്ട് ബന്ധപ്പെട്ട മരുന്നുകളുടെ ഇറക്കുമതി തീരുവ കുറച്ചു. ഇതോടെ രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില ഗണ്യമായി കുറയും.

ഇന്ത്യയെ ഒരു ഗ്ലോബല്‍ ബയോ-ഫാര്‍മ മാനുഫാക്ചറിംഗ് ഹബ്ബ് ആക്കി മാറ്റുന്നതിനൊപ്പം സ്വകാര്യ മേഖലയുമായി സഹകരിച്ച് മെഡിക്കല്‍ ടൂറിസം വിപുലമാക്കാനുള്ള പദ്ധതിയും ബജറ്റിലുണ്ട്. ഔഷധ സസ്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു.
അടുത്ത അഞ്ചു വര്‍ഷത്തില്‍ 20 പുതിയ ജലപാതകളെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാരണാസിയെയും പറ്റ്‌നയെയും ബന്ധിപ്പിച്ച് ജലപാത നിര്‍മിക്കും. നഗര വികസനത്തിന് 5000 കോടിയും അനുവദിച്ചു. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണല്‍ ഹാന്‍ഡി ക്രാഫ്റ്റ് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി അനുവദിച്ചു. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *