തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്റ്റേഷന് വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്സാക്ഷി
എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. . പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന് വ്യക്തമാക്കി. കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ …