Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

kochi city

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന്്് പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ. ആരോപിക്കുന്നത്. മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളേജ് ചെയര്‍മാന്‍ തമീം റഹ്‌മാന്‍ പറഞ്ഞു. അക്രമിസംഘത്തില്‍ ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി …

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു Read More »

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി റിപ്പബ്ലിക്കൻ പാർട്ടി

ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി എൻ. ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ). വി. യു.ജോസഫ് റെഫ-REFA (റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് )സംസ്ഥാന കൺവീനർ കൊച്ചി: ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് ( റെഫ ) എന്ന സംഘടന വിഭാഗത്തിന് ദേശീയ തലത്തിലും, കേരളത്തിലും …

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി റിപ്പബ്ലിക്കൻ പാർട്ടി Read More »

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം

സംഘാടകർക്കും പോലീസിനും സംഭവിച്ചത് വൻ വീഴ്ച്ച സംഗീത പരിപാടി തുടങ്ങുന്നതിനു മുൻപ് പെയ്ത ചാറ്റൽ മഴയിൽ നൂറുകണക്കിനാളുകൾ ആംഫി തീയേറ്ററിന്റെ ഇടുങ്ങിയ കവാടത്തിലെ താഴേക്കുള്ള ചവിട്ടുപടിയിൽ തിങ്ങിനിറഞ്ഞത് നാലു ജീവനുകൾ പൊലിഞ്ഞ അപകടത്തിലേക്ക് വഴിവച്ചു തിക്കിലും തിരക്കിലും പെട്ട് ആദ്യം കുഴഞ്ഞു വീണത് 12 പേർ കൊച്ചി:  കുസാറ്റില്‍ (ശാസ്ത്രസാങ്കേതിക സര്‍വകലാശാല) ടെക്ഫെസ്റ്റിനിടയിലുണ്ടായ തിക്കിലും,തിരക്കിലും നാല് പേര്‍ മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ …

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം Read More »

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന

കൊച്ചി: ചിരിപ്പടങ്ങളുടെ സംവിധായകന്‍ ഇനി ഓര്‍മ. പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച സിനിമകളുടെ സംവിധായകനും രചയിതാവുമായിരുന്നു അദ്ദേഹം ഒരുഘട്ടത്തില്‍ നില മെച്ചപ്പെട്ടിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചതും ഹൃദയാഘാതം സംഭവിച്ചതും നില വഷളാക്കി. ഇന്നലെ  വൈകുന്നേരം മൂന്നോടെ ഹൃദയാഘാതം സംഭവിച്ചതിന് ശേഷം എക്‌മോ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നേരത്തെ ശ്വാസകോശ സംബന്ധമായ …

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; ദീര്‍ഘനാളായി കരള്‍രോഗ ബാധിതനായിരുന്ന Read More »

കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന്…..

കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന് മക്കളെ പഠിപ്പിച്ച പിതാവ്, കറകളഞ്ഞ മനുഷ്യ സ്നേഹി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ കൊച്ചി: വർഷങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2012. പിറവം എം.എൽ. എയും മുൻ മന്ത്രിയും ധിഷണാശാലിയായ രാഷ്ട്രീയ നേതാവുമായ ടി.എം ജേക്കബിന്റെ അപ്രതീക്ഷിതമായ മരണം കേരള രാഷ്ട്രീയത്തിൽ തന്നെ ഇടംപിടിച്ച …

കൊടുത്ത സംഭാവന തിരികെ നൽകിയ നേതാവ്, ആരിൽ നിന്നും അനാവശ്യമായി യാതൊന്നും സ്വീകരിക്കരുതെന്ന്….. Read More »

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിന്മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധക്കൂട്ടായ്മ WATCH VIDEO

കൊച്ചി: ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ന്യൂ ഇന്ത്യന്‍ ഏക്‌സ്പ്രസ്സ് എപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പത്രത്തിന്റെ കലൂരിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. 2014 ഏപ്രില്‍ 23ന് മുന്നറിയിപ്പില്ലാതെ കലൂരിലെ പ്രസും അനുബന്ധ സംവിധാനങ്ങളും മാനേജ്‌മെന്റ് അടച്ചുപൂട്ടുകയും, 21 തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഓഫീസ് ഏകപക്ഷീയമായി അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്ന് 2022 ഡിസംബറില്‍ ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഈ …

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസിന്മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധക്കൂട്ടായ്മ WATCH VIDEO Read More »

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു

കൊച്ചി: ചെറിയ വേഷങ്ങളിലൂടെ സ്ക്രീനിലെത്തി ചുരുങ്ങിയ കാലയളവിൽ മലയാള സിനിമ പ്രേക്ഷകരുടെ അംഗീകാരം നേടിയ നടൻ ഹരീഷ് പേങ്ങൻ,48, നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷെഫീക്കിന്റെ സന്തോഷം, ഹണീബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഹരീഷ് ഒരു മാസക്കാലമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സുഹൃത്തുക്കൾ മുഖാന്തരം പണം സ്വരൂപിക്കാൻ ശ്രമങ്ങൾ നടക്കവെയാണ് നടൻറെ …

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു Read More »

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: വയറിലെ നീർക്കെട്ടിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച്ചകളിൽ ആണ് ആസ്റ്റർ ഐബിഡി സെന്റർ പ്രവർത്തിക്കുന്നത്. ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസിനാൽ (ഐബിഡി), ബുദ്ധിമുട്ടുന്ന രോഗികൾക്ക് പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഐഡിബി സെന്ററിന്റെ ലക്ഷ്യം. ഗ്യാസ്‌ട്രോഎന്ററോളജി, ഗ്യാസ്‌ട്രോ സർജറി, ന്യൂട്രീഷൻ, സൈക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ കേന്ദ്രത്തിൽ നിന്നും രോഗികൾക്ക് പ്രയോജനപ്പെടുത്താം. …

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി Read More »

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 സെലക്ഷൻ ട്രയൽസിനെത്തിയ ഭാവി ഫുട്ബോൾ താരങ്ങളായ കുട്ടികളെ മണിക്കൂറുകളോളം പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ കൊച്ചി ഗവ: പനമ്പിള്ളി നഗർ ഹയർസെക്കൻഡറി സ്കൂളിന് പുറത്ത് തെരുവോരത്ത് നിർത്തിയ കുന്നത്തുനാട് നാട് എംഎൽഎയും എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമായ പി.വി ശ്രീനിജനെതിരെ പ്രതിഷേധമിരമ്പുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷനായ യു ഷറഫലി തുടങ്ങിയ സംസ്ഥാന ഭാരവാഹികളുമായി ശ്രീനിജനുള്ള വ്യക്തിപരമായ വിഷയങ്ങളാണ് ദൂരപ്രദേശങ്ങളായ തിരുവനന്തപുരത്തു നിന്നും കാസർകോട് നിന്നും വരെ …

ഭാവി ഫുട്ബോൾ താരങ്ങളെ ഗേറ്റ് അടച്ചുപൂട്ടി തെരുവിൽ നിർത്തി എംഎൽഎ ശ്രീനിജൻ Read More »

കൊച്ചി ലുലു മാളിൽ ഇ വി സൂപ്പർ ചാർജിങ്ങ് സ്റ്റേഷൻ ലോഞ്ച് ചെയ്ത് ഗോ ഇ സി ഓട്ടോടെക്

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാക്കുന്ന മുൻ നിര കേരള സ്റ്റാർട്ടപ്പായ ഗോ ഇ സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്- ഇ വി ചാർജിങ് നെറ്റ്‌വർക്ക്, കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വെഹിക്കിൾസ് സൂപ്പർ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചു. ലുലു മാളിലെ എൻഎച്ച് 17 എക്സിറ്റ് ഏരിയയിൽ സ്ഥാപിച്ച ഗോ ഇ സി (https://www.goecworld.com ) സ്റ്റേഷൻ, എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

കൊച്ചി ലുലു മാളിൽ ഇ വി സൂപ്പർ ചാർജിങ്ങ് സ്റ്റേഷൻ ലോഞ്ച് ചെയ്ത് ഗോ ഇ സി ഓട്ടോടെക് Read More »

ബ്രഹ്‌മപുരം വീണ്ടും കത്തുന്നു

നേരത്തെ മാര്‍ച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13നാണ് പൂര്‍ണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും നാട്ടുകാര്‍ മാറി വന്നതെയുള്ളൂ. കൊച്ചി: ജനങ്ങളില്‍ ആശങ്ക പരത്തി ബ്രഹ്‌മപുരം വീണ്ടും കത്തുന്നു. മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഒന്നില്‍  വീണ്ടും തീപിടുത്തം.  അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയില്‍ മുക്കിയ  ശേഷമാണ് മാലിന്യ …

ബ്രഹ്‌മപുരം വീണ്ടും കത്തുന്നു Read More »

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്‌സാക്ഷി

എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. . പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ …

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്‌സാക്ഷി Read More »