തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിക്കും. 28,000 രൂപ ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കരട് നയത്തില്‍ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കും. വിജ്ഞാപനം നാളെ പുറത്തിറങ്ങും. 800 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം നാല്‍പതിനായിരം രൂപയാക്കും. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും ശമ്പളപരിഷ്‌കരണം. ശമ്പള വര്‍ധനവിനായി സ്വകാര്യ ആശുപത്രി നഴ്‌സസിന്റെ സമരം തുടരുന്നതിനിടെയാണ് അടിസ്ഥാന ശമ്പളം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മിനിമം വേതനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനമായി



















