എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. . പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി.
കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ജിമ്മിയെ സസ്‌പെന്‍ഡ് ചെയ്തു.്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയെ നിയോഗിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് മനോഹരനെ മര്‍ദിച്ചത്. ഇവരെ എ.സി.പി ചോദ്യം ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാാട്ടുകാരുയര്‍ത്തുന്നത്. വാഹനം പിന്തുടര്‍ന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനില്‍ എത്തിക്കുന്നത്. ഇവിടെ വെച്ച് മനോഹരന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത സ്റ്റേഷനില്‍ കുഴഞ്ഞു വീണ മനോഹരനെ ഉടന്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മനോഹരനെ പൊലീസ് മര്‍ദിച്ചു എന്നാരോപിച്ച് സഹോദരന്‍ വിനോദ് രംഗത്തെത്തി. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍ മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നുമാണ് ഹില്‍പാലസ് പൊലീസിന്റെ വിശദീകരണം.
പൊലീസിന് അമിതാധികാരം ഉണ്ടെന്ന തോന്നലിലാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ട്വന്റിഫോറിനോട് പ്രതികരിച്ചു. മനുഷ്യരാണെന്ന മറവിയാണ് പൊലീസുകാര്‍ക്ക്. കൃത്യമായ ട്രെയിനിങ് പോലും ഇവര്‍ക്ക് കിട്ടുന്നില്ല. പൊലീസുകാരെ ആദ്യം മനുഷ്യത്വമാണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. റോഡില്‍ കൂടി പോകുന്ന മനുഷ്യനെ വെറുതെ പിടിച്ച് അടിക്കുകയാണ്. വാഹന പരിശോധനയില്‍, മരിച്ച മനോഹരന്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പൊലീസിന് വൈരാഗ്യം തീരാതെയാണ് പിടിച്ചുകൊണ്ടുപോയതും മര്‍ദിച്ചതുമെന്നും കെമാല്‍ പാഷ പറഞ്ഞു.
മനോഹരന്റെ മരണത്തില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. ‘മനോഹരന്‍ മദ്യപിച്ചിട്ടോ ഹെല്‍മറ്റ് വക്കാതെയോ അല്ല വാഹനമോടിച്ചത്. പിന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തത്. അവന്റെ ഭാര്യക്കും മക്കള്‍ക്കും ഇനി ആര് ചിലവിന് കൊടുക്കും? അഞ്ചിലും പ്ലസ് വണ്ണിലും പഠിക്കുന്ന മക്കളാണ് അവന്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കുമെതിരെ നടപടി എടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജനകീയ സമിതി അംഗങ്ങള്‍ പറഞ്ഞു.
pic: For demonstration purpose