തൃശൂര്‍ : തൃശൂരില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് അനില്‍ കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, സംസ്ഥാന പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തൃശൂരില്‍ ഡിസിസി വൈസ് പ്രസിഡണ്ട് ബിജെപിയില്‍


















