തൃശൂർ : സർക്കാർ വാഹനങ്ങളിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിനെ സംബന്ധിച്ച സുപ്രീംകോടതി മാർഗ്ഗ നിർദേശം ലംഘിച്ച് തൃശൂർ കോർപ്പറേഷന്റെ KL08 B M 1680 വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് വാഹനം നിയമ ലംഘനം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയൽ പോലീസിലും ആർ ടി ഓ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പരാതി നൽകിയിരുന്നു. ബീക്കൺ ലൈറ്റ് അഴിച്ചു മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്ന് മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ഈ വാഹനം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകൾക്കും ഉദ്യോഗസ്ഥ യാത്രകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമാണ് നിലവിൽ ഉപയോഗിച്ചിരുന്നത്.
ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി
