വടക്കാഞ്ചേരി: മച്ചാട് മാമലകള്‍ക്ക് താഴെ കൊയ്‌തൊഴിഞ്ഞ പാടങ്ങളിലൂടെ പൊയ്ക്കുതിരകളുടെ വരവ് തുടങ്ങി. കൊയ് തൊഴിഞ്ഞ പാടശേഖരങ്ങളിലൂടെ പൊയ്ക്കുതിരകളെ ചുമലിലേറ്റി ആർപ്പുവിളികളും ആരവവുമായി തിരുവാണിക്കാവിലെത്തി ജനസാഗരം. . മംഗലം, പാർളിക്കാട്, ദേശക്കുതിരകൾ ആദ്യവും മ ണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശകുതിരകൾ പിന്നീടും കണ്ടത്തിലെത്തി. ഇവിടെ കാത്ത് നിന്ന ഭഗവതി കുതിരകൾ ദേശ കുതിരകളെ സ്വീകരിച്ചു. ആചാര വെടി മുഴങ്ങിയതോടെ മത്സര കുതിരയോട്ടം ആരംഭിച്ചു. മണലിത്തറ ദേശത്തിൻ്റെ 3 കുതിരകൾ ക്കൊപ്പം ദേശത്തിൻ്റെ കുഭക്കുടം എഴുന്നള്ളിപ്പും കാ വിലെത്തി.വിരുപ്പാക്ക (രണ്ട്), മണലിത്തറ (മൂന്ന്), കരുമത്ര (രണ്ട്), മംഗലം, (ഒന്ന്), പാർളിക്കാട് ( ഒന്ന് ) . എന്നീ കുതിരകളാടൊപ്പം രണ്ട് ക്ഷേത്ര കുതിരകളും എഴുന്നള്ളിപ്പിൽ കണ്ണികളായി. പെരുവനം കുട്ടന മാരാരുടെ നേതൃത്വത്തിൽ 100 കലാകാരന്മാർ അണിനിരന്ന പാണ്ടിമേളം നാദ കടലായി സമാപിച്ചതോടെ കുതിരകളിയുടെ ആഹ്ളാദ നിമിഷങ്ങളായി.. രാത്രിയിൽ സിത്താര കൃഷ്ണകുമാർ അവതരിപ്പിച്ച സിത്താര പ്രോജക്ട് മലബാറിക്കസ് അരങ്ങേറി. തായമ്പക, കൊമ്പു പറ്റ്, കുഴൽപ്പറ്റ്, പഞ്ചവാദ്യം മേളം, താലം നടന്നു. മാമാങ്കത്തിന് പുന്നംപറമ്പ് ദേശം നേത്യത്വം നൽകി.
ദേശക്കാരുടെ തോളിലേറി പൊയ്ക്കുതിരകളുടെ വരവായി, മനം നിറഞ്ഞ് മച്ചാട് മാമാങ്കക്കാഴ്ചകള്‍
