തൃശൂര്‍ പൂരം പ്രതിസന്ധി, നാളെ ചര്‍ച്ച രാമനിലയത്തില്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ നാളെ രാമനിലയത്തില്‍ മന്ത്രിതല ചര്‍ച്ച നടത്തും. നാളെ വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടടക്കം പങ്കെടുക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചയ്‌ക്കെത്തും.
തേക്കിന്‍കാട് മൈതാനത്ത് പൂരം എക്‌സിബിഷന്‍ നടത്തുന്നിന് തറവാടക കൂട്ടി നല്‍കില്ലെന്ന നിലപാടിലാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍.
നേരത്തെ നല്‍കിയ 39 ലക്ഷം നല്‍കും. 2 കോടി 20 ലക്ഷം നല്‍കണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയുടെ ഇടപെടല്‍ ഉന്നയിച്ചാല്‍ തര്‍ക്കം നീളും. മിക്കവാറും നാളത്തെ ചര്‍ച്ചയില്‍ സമവായത്തിനുള്ള സാധ്യത വിരളമാണ്. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടേണ്ടി വരും. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം വേണമെന്നാണ് സി.പി.എമ്മിന്റെയും ആവശ്യം. തര്‍ക്കം നീളുന്നതോടെ ശക്തമായ ഭക്തജനപ്രക്ഷോഭം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രശ്‌നം വഷളാക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കടുത്ത നിലപാടിയില്‍ സി.പി.ഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
തറവാടക വിഷയത്തില്‍ ശാശ്വതമായ പരിഹാരണം വേണമെന്നാണ് പൂരം സംഘാടകരുടെ ആവശ്യം.