തൃശൂർ :ആചാരങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കാൻ വൈകുന്തോറും മനുഷ്യജീവനുകൾ പൊലിയുകയാണെന്ന് ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി. ഗുരുധർമ പ്രചാരണ സഭയുടെ ആചാരപരിഷ്ക്കരണ യാത്ര കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിയും കരിമരുന്നും ഒഴിവാക്കണമെന്ന് ഗുരുദേവൻ ഉപദേശിച്ചിരുന്നെന്നും സ്വാമി പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതിന് അനുവാദം നൽകുക, പാൻ്റ്സ്, ചുരിദാർ, ഉപയോഗിച്ചെത്തുന്നവർ ഇവക്ക് മുകളിൽ മുണ്ടുകൂടി ഉപയോഗിക്കണെമെന്നുളള നിബന്ധന ഒഴിവാക്കുക, ബോർഡിന് കീഴിലെ സ്ഥാപനങ്ങളിലെ നിയമങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉൾകൊള്ളുന്ന നിവേദനം ദേവസ്വം അധികാരികൾക്ക് നൽകി. സെക്രട്ടറി അസംഗാനന്ദഗിരി ,റജിസ്ടാർ കെ.ടി.സുകമാരൻ, ചീഫ് കോർഡിനേറ്റർ സത്യൻ പന്തത്തല എന്നിവർ പങ്കെടുത്തു.
ഗുരുധർമ പ്രചാരണ സഭയുടെ ആചാരപരിഷ്ക്കരണ യാത്രക്കു തുടക്കം
