തിരുവനന്തപുരം: കൈക്കുഞ്ഞിനെ അമ്മയുടെ അനുവാദമില്ലാതെ ദത്ത് കൊടുത്ത വിവാദമായ കേസിൽ ആന്ധ്രപ്രദേശിൽ നിന്ന് തിരിച്ചെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റേയുമാണെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു.
ഡി.എൻ.എ പരിശോധന ഫലം ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറും.
അതിയായ സന്തോഷം എന്ന് അനുപമ പ്രതികരിച്ചു.
സമരത്തിന് ആദ്യം മുതലെ പിന്തുണ നൽകുന്ന വടകര എം.എൽ.എ കെ.കെ രമ യോടൊപ്പമാണ് ഇരുവരും കുഞ്ഞിനെ കാണുവാൻ ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിയത്.
Photo Credit: Twitter