തൃശൂര്‍: വെളിച്ചെണ്ണവിലയില്‍ വന്‍കുതിപ്പ്. വെളിച്ചെണ്ണ വില കിലൊ 450 ആയി. ഓണത്തിന് വില 500 കടക്കുമെന്ന് ഓയില്‍ മില്ലുടമകള്‍ പറയുന്നു. തേങ്ങയ്ക്ക്്് ക്ഷാമം നേരിടുന്നതാണ് വെളിച്ചെണ്ണ വില കൂടാന്‍ കാരണമായത്. മൂന്ന് മാസം മുന്‍പ്് ഒരു കിലോ 200 രൂപയില്‍ താഴെ മാത്രമായിരുന്നു.
വെളിച്ചെണ്ണ വില ഉടന്‍ കുറയാനിടയില്ല. തമിഴ്‌നാട്ടില്‍ നിന്നാണിപ്പോള്‍ കൂടുതലും വെളിച്ചെണ്ണയുടെ വരവ്. വില കൂടിയതോടെ വെളിച്ചെണ്ണ വില്‍പനയും വന്‍തോതില്‍ കുറഞ്ഞു.
ഓണവിപണയില്‍ വെളിച്ചെണ്ണ ന്യായവിലയില്‍ നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. വില പിടിച്ചുനിര്‍ത്തുമെന്നും, വിപണിയില്‍ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു
വെളിച്ചെണ്ണയ്ക്ക് തീവില, ഓണത്തിന് ലിറ്ററിന് 500 കടക്കും
