Newsskerala

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍

കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ നിന്നാണ് ഇന്ന്് രാവിലെ ഗോവിന്ദച്ചാമിയെ പിടികൂടിയത്. നാട്ടുകാരാണ് ഗോവിന്ദച്ചാമിയെ കണ്ടത്. ഡിസിസി ഓഫീസ് സമീപം തളാപ്പിലെ ഒരു വീട്ടില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടിയത്. വീട്ടില്‍ ആള്‍ത്താമസം ഇല്ലായിരുന്നു

 ഇവിടെ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്.

ഗോവിന്ദച്ചാമിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരില്‍ ചിലരാണ് പോലീസില്‍ വിവരം അറിയിച്ചത്. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്.

അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി കയര്‍ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെന്‍സിംഗില്‍ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാള്‍ മതിലില്‍ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *