തൃശ്ശൂർ: ക്ഷേത്ര സമ്പത്ത് സർക്കാർ നിയന്ത്രണത്തിലൂടെ ബാങ്കുകൾ വഴി നിക്ഷേപിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സഹകരണ ബാങ്കിലടക്കം ക്ഷേത്ര വരുമാനം നിക്ഷേപിച്ചാൽ അതിൻ്റെ ഗുണം കിട്ടുന്നത് അതിലെ രാഷ്ട്രീയ അനുഭാവികളായ അംഗങ്ങൾക്കും ഭരണ സമിതിക്കുമാണ്. ക്ഷേത്ര സ്വത്ത് ഹൈന്ദവ രിലെ പാവപ്പെട്ടവർക്കാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെൻ്റ് തൃശ്ശൂർ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ ശങ്കര ഹാളിൽ നടന്ന യുവയോഗം ശംഖൊലി 2021 ഏകദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സമ്പത്ത് നിർധനർക്ക് നൽകുന്നതാണ് ഭഗവാന് ഏറ്റവും പ്രിയങ്കരമാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
Photo Credit; Newss Kerala