തൃശ്ശൂര്‍ : രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം ഓര്‍ത്തെടുത്ത മുന്‍കാല കൗണ്‍സില്‍ അംഗങ്ങള്‍ പ്രഥമ കൗണ്‍സിലിലെ അംഗങ്ങളുടെ കൂട്ടായ്മ അവിസ്മരണീയമാക്കി. കൗണ്‍സില്‍ ഹാളില്‍ കൂട്ടായ്മ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷനായി.
കോര്‍പ്പറേഷന്‍ രൂപീകൃതമായിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കു സന്ദര്‍ഭത്തിലാണ് 2000ത്തിലെ പ്രഥമ കൗണ്‍സിലിലെ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. . കോര്‍പറേഷന്‍ ചരിത്രത്തിലെ ഒരേടായി ഇന്നത്തെ ദിവസം മാറുമെന്ന് മേയര്‍ അറിയിച്ചു . ഒരുമിച്ച് സൗഹൃദ സംഭാഷണവും ചായ സല്‍ക്കാരവും ഗ്രൂപ്പ് ഫോട്ടോയും എടുത്തതിനു ശേഷമാണ് പിരിഞ്ഞത്
സില്‍വര്‍ ജൂബിലി ആഘോഷനിറവില്‍ തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍
