തൃശ്ശൂർ: തൃശ്ശൂർ നഗരത്തിന്റെ പൈതൃകം തകർക്കുന്ന മാസ്റ്റർ പ്ലാൻ റദ്ദാക്കുക എന്ന ആവശ്യമുയർത്തി BJP കൗൺസിലർമാർ കോർപ്പറേഷനിൽ മേയറുടെ ചേമ്പറിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപനം ഇന്ന് രാവിലെ 9 മണിക്ക് സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ നഗരത്തിന്റെ പൈതൃകം തകർക്കുന്ന മാസ്റ്റർ പ്ലാൻ റദ്ദാക്കുക ,മാസ്റ്റർ പ്ലാനിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും BJP കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം കോർപ്പറേഷൻ്റെ പുറത്തേയ്ക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ പ്ലാൻ റദ്ദു ചെയ്യും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വിപിൻ ഐനിക്കുന്നത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറി K R ഹരി, മണ്ഡലം വൈസ് പ്രസിഡൻ്റ് മുരളി കോളങ്ങാട്ട്, മണ്ഡലം സെക്രട്ടറി സലേഷ് ധർമ്മൻ, കൗൺസിലർമാരായ മനോജ് പൊളളഞ്ചേരി,N. പ്രസാദ്, V.ആതിര, നിജി.കെ.ജി., രാധിക. N.V, പൂർണ്ണിമ സുരേഷ്, ഏരിയാ പ്രസിഡൻ്റുമാർ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് ഭൂമാഫിയകൾ
സർക്കാർ അംഗീകരിച്ച് വിജ്ഞാപനം ചെയ്ത പുതുക്കിയ മാസ്റ്റർ പ്ലാനിന്റെ മാപ്പ് കോർപ്പറേഷന് വേണ്ടി ആരാണ് തയ്യാറാക്കിയതെന്ന് മേയർ വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ ആവശ്യപ്പെട്ടു.ഭൂമാഫിയക്ക് വേണ്ടി അവർ തന്നെ ചുമതലപ്പെടുത്തിയവർ തന്നെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നൽകിയതെന്നും സിപിഎമ്മിന്റെ മുൻ മന്ത്രിയും രണ്ടു സിപിഎം കൗൺസിലർമാരും അതിനായി ചട്ടവിരുദ്ധ നടപടികളിലൂടെ ഒത്താശകൾ നൽകിയെന്നും മൂവർ സംഘത്തിന്റെ വൻ അഴിമതിയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോർപ്പറേഷൻ കൗൺസിൽ ചുമതലപ്പെടുത്തിയത് നഗരാ സൂത്രണത്തിൽ വിദഗ്ധരായ സർക്കാരിന്റെ ടൗൺ ആന്റ് കൺട്രി പ്ലാനിങ്ങ് വിഭാഗത്തെയാണ്. യഥാർത്ഥത്തിൽ അതിലെ പരിഷ്ക്കാരങ്ങളും അവരുടെ തന്നെ ബാധ്യതയായിരുന്നു. ക്രമവിരുദ്ധ അട്ടിമറി നടപടി മൂലം അവർ അതിന് തയ്യാറായില്ല.
മാസ്റ്റർ പ്ലാൻ തയ്യറാക്കാനുള്ള വൈദഗ്ദ്യം കോർപറഷന്റെ എഞ്ചിനീയറിങ്ങ് വിഭാഗത്തിനില്ല. കോർപ റേഷൻ കൗൺസിൽ മറ്റാരേയും ചുമതലപെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥസംവിധാനത്തെ ഒഴിവാക്കിയുള്ള മാസ്റ്റർ പ്ലാനും മാപ്പും ആരാണ് പരിഷ്കരിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ചത് എന്നും ആരാണ് പണം നൽകിയത് എന്നും വ്യക്തമാക്കാൻ ബന്ധപെട്ടവർ തയ്യാറാകണമെന്നും അനിഷ് കുമാർ ആവശ്യപെട്ടു. കമ്പ്യൂട്ടറുകളം സാങ്കേതിക സൗകര്യങ്ങളും പ്രയോജനപെടുത്തിയ മാസ്റ്റർ പ്ലാൻ ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. സർവ്വേ നമ്പറുകളും മാപ്പുകളും സഹിതമാണ് മാസ്റ്റർപ്ലാൻ നിയമപരമായി പ്രസിദ്ധീകരിക്കേണ്ടതെങ്കിലും സർക്കാർ വിജ്ഞാപനം അതൊന്നും ചെയ്യാതെ അപൂർണ്ണമായ മാസ്റ്റർ പ്ലാൻ സർക്കാർ പ്രസിദ്ധീകരിച്ചത് അത്ഭുതകരമാണ്. ഉദ്യോഗസ്ഥ സംവിധാനത്തെ മാറ്റിനിർത്തി ഭൂമാഫിയ സംഘത്തെ ഏൽപ്പിച്ചതാന്ന് ഇതിന് കാരണം. ഔദ്യോഗിക സംവിധാനങ്ങൾ എല്ലാം ഒഴിവാക്കിയും കൗൺസിൽ അംഗീകാരം പോലുമില്ലാത്തതുമായ മാസ്റ്റർപ്ലാൻ മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥസംവിധാനങ്ങളെയെല്ലാം ഭീഷണി പെടുത്തി വരച്ചവരയിൽ നിറുത്തി അംഗീകരിപ്പിച്ച് നിയമവിരുദ്ധമായി ഭൂമാഫിയക്ക് വേണ്ടി മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിച്ചതിൽ മന്ത്രിയുടെ അമിത താൽപര്യവും അഴിമതിയും വ്യക്തമാണെന്നും അനീഷ് കുമാർ ആരോപിച്ചു. മാസ്റ്റർപ്ലാനിന് വിധേയമായി വ്യാപകമായി വയൽ നികത്തിയും അല്ലാതേയുമുള്ള അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകിയും പുതിയ നിർമ്മാണങ്ങൾക്ക് പെർമിറ്റ് നൽകിയും നടന്ന കോടികളുടെ അഴിമതികൾ വിജിലൻസ് അന്വേഷണ വിധേയമാക്കണമെന്നും ബിജെപി ജില്ല പ്രസിഡൻറ് ആവശ്യപ്പെട്ടു. 2021 ൽ സർക്കാർ വിജ്ഞാപനം ചെയ്ത പരിഷ്കരിച്ച മാസ്റ്റർ പ്ലാനിൽ 2019 ലെ മേയർ അജിത വിജയൻ എങ്ങിനെ ഒപ്പിട്ടുവെന്നതും വിശദീകരണം ഇല്ലാത്ത നടപടിയാണ്. സർവ്വത്ര തട്ടിപ്പും ക്രമക്കേടും അഴിമതികളും നിറഞ്ഞ നിയമ വിരുദ്ധ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നും അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നുമുള്ള ബി ജെ പി. നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ബി ജെ പി ജില്ല പ്രസിഡന്റ് വ്യക്തമാക്കി.
Photo Credit: Newss Kerala