Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ എം.ജി റോഡ് മരണക്കെണിയായി;  റോഡ് നീളെ കുണ്ടും കുഴിയും, കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടര്‍യാത്രികന്‍ ബസ് കയറി മരിച്ചു

തൃശൂര്‍: നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ ബസ്് കയറി  സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കാനാട്ടുകര ഉദയനഗര്‍ സ്വദേശി വിഷ്ണുദത്താണ് (22) മരിച്ചു. രാവിലെ 7 മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അമ്മയുമൊത്ത് വടക്കുന്നാഥക്ഷേത്രദര്‍ശനത്തിന് പോകുമ്പോഴായിരുന്നു റോഡിലെ കുഴി വില്ലനായത്.  ഗുരുതരമായി പരിക്കേറ്റ അമ്മ പത്മിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിറകെ വന്ന ബസിനടിയില്‍പ്പെട്ടായിരുന്നു മരണം. ബസ് വേഗതയിലായിരുന്നുവെന്നും ദൃക്്‌സാക്ഷികള്‍ പറയുന്നു. വലിയ കുഴി മഴവെള്ളത്തില്‍ നിറഞ്ഞിരിക്കുകയായിരുന്നു. തൃശൂരിലെ ഫാര്‍മസി ജീവനക്കാരനാണ് വിഷ്ണുദത്ത്. എം.ജി.റോഡിലും പടിഞ്ഞാറെകോട്ടയിലും റോഡ് നീളെ കുഴികളാണ്.

Leave a Comment

Your email address will not be published. Required fields are marked *